Type Here to Get Search Results !

Bottom Ad

പെട്രോളിനും ഡീസലിനും വില കൂടും: ലിറ്ററിന് ആറുരൂപ വരെ ഉയരാന്‍ സാധ്യത


ദേശീയം (www.evisionnews.co): ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്ന് റിപ്പോര്‍ട്ട്. ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം വ്യക്തമാക്കിയിട്ടുണ്ട്. ക്രൂഡ് വില പത്തു ശതമാനത്തിലധികം ഉയര്‍ന്നു നിന്നാല്‍ പമ്പുകളിലെ ചില്ലറവില കൂട്ടേണ്ടി വരുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ചെയര്‍മാന്‍ എം.കെ സുരാന അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ടു സംസ്‌കരണ ശാലകള്‍ക്കു നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് എണ്ണവില കുതിച്ചുയര്‍ന്നത്. ബ്രെന്റ് ക്രൂഡിന്റെ യൂറോപ്പിലെ ഫ്യൂച്ചേഴ്‌സ് വില വീപ്പയ്ക്ക് 71.95 ഡോളറായാണ് തിങ്കളാഴ്ച ഉയര്‍ന്നത്. ഒറ്റയടിക്ക് 19ശതമാനത്തിലേറെ വര്‍ധനയാണ് വിലയിലുണ്ടായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad