ദുബൈ (www.evisionnews.co): മുപ്പത് ലക്ഷത്തില്‍പരം രൂപയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച് ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദുബൈയിലെ സത്യധാര ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ കൗണ്‍സിലിലാണ് കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി നാട്ടില്‍ 24ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും 1.34ലക്ഷം രൂപ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ ഇടപെടലുകള്‍ക്കും കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും കൂടി 4.70ലക്ഷം രൂപയും ചെലവഴിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
പ്രസിഡന്റ് ഇബ്രാഹിം ഐ.പി.എം അധ്യക്ഷത വഹിച്ച പഞ്ചായത്ത് ജനറല്‍ കൗണ്‍സില്‍ ദുബൈ കെഎംസിസി സംസ്ഥാന ഉപാധ്യക്ഷനും ചെങ്കള കെഎംസിസിയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ഹനീഫ ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അസീസ് കമാലിയ സ്വാഗതം പറഞ്ഞു. കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, സത്താര്‍ ആലംപാടി, ജില്ലാ നേതാക്കളായ ഹസൈനാര്‍ ബീജന്തടുക്ക, സലീം ചേരങ്കൈ, ചെങ്കള പഞ്ചായത്ത് കെ.എം.സി.സി ട്രഷറര്‍ ലത്തീഫ് മഠത്തില്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: അസീസ് കമാലിയ (പ്രസി), സിദ്ദീഖ് കനിയടുക്കം (വര്‍ക്കിംഗ് പ്രസി), ജി.എസ് ഇബ്രാഹിം ചന്ദ്രന്‍പാറ, റഹീം താജ്, ഷിഹാന്‍ ചാംബലം, നാസര്‍ മല്ലം, പി.സി മുഹമ്മദ് നെല്ലിക്കട്ട, ഷാഫി ചേരൂര്‍, ഹസന്‍ ചെര്‍ക്കളം (വൈസ് പ്രസി), സത്താര്‍ നാരംപാടി (ജന. സെക്ര), ഖാദര്‍ പൈക്ക, ജസീം അല്ലാമ നഗര്‍, മുഷ്താഖ് ചെര്‍ക്കള, ഇസ്ഹാഖ്, അന്‍ഷിദ് ഹില്‍ട്ടണ്‍, റഹീം പയോട്ട, ഖാദര്‍ ആലംപാടി (സെക്ര), ലത്തീഫ് മഠത്തില്‍ (ട്രഷ), റഫീഖ് എതിര്‍ത്തോട് (ഓര്‍ഗനൈസിംഗ്).

Post a Comment
0 Comments