കാഞ്ഞങ്ങാട് (www.evisionnews.co): യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട്- പാണത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എല്‍ 60ബി 3380 നമ്പര്‍ അജ്ഞലി ബസാണ് ഇന്ന് രാവിലെ ഒടയംചാല്‍ ചെന്തളത്ത് നിയന്ത്രണംവിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് നിന്നത്. ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ബസ് നിന്നില്ലായിരുന്നുവെങ്കില്‍ ബസ് താഴെ കുഴിയിലേക്ക് മറിഞ്ഞ് വന്‍ദുരന്തം സംഭവിക്കുമായിരുന്നു. നിയന്ത്രണംവിട്ട ബസ് പോസ്റ്റിലിടിച്ചതോടെ യാത്രക്കാര്‍ വലിയ നിലവിളിയായിരുന്നു.

Post a Comment
0 Comments