ചെങ്കള (www.evisionnews.co): വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ ബോധം പകര്‍ന്ന് എരിയപ്പാടി ശാഖാ എം.എസ്.എഫ് പഠനക്യാമ്പ് ശ്രദ്ധേയമായി. അരാഷ്ട്രീയ വാദം അപകടമാണെന്നും രാഷ്ട്രീയം സാമൂഹിക സേവനത്തിനും രാഷ്ട്ര നിര്‍മാണത്തിനും ഉപയോഗപ്പെടുത്തണമെന്നും കവി അബ്ദുല്‍ ഖാദര്‍ നഗറില്‍ നടന്ന ഏകദിന ക്യാമ്പ് അഭിപ്രായപ്പെട്ടു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്് ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് ഫായിസ് കാസി അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥി സമൂഹം രാഷ്ട്രിയം എന്ന വിഷയത്തില്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും ആള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ്‌പൊളിറ്റിക്കല്‍ സയന്‍സ് അംഗവുമായ എം.എ നജീബ്, കരിയര്‍ ആന്റ് മോട്ടിവേഷന്‍ എന്ന വിഷയത്തില്‍ അബ്ദുള്ള കള്ളാര്‍ ക്ലാസെടുത്തു.
വിദ്യാര്‍ത്ഥികള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപംനല്‍കി. എംഎസ്എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, ഹാരിസ് തായല്‍, സി.ടി റിയാസ്, ഷാനിഫ് നെല്ലിക്കട്ട, സിബി ലത്തിഫ്, അബ്ദുല്‍ റഹിമാന്‍ കാസി, അമീര്‍ കാസി, ഹമീദ് മിഹ്‌റാജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ. മമ്മിഞ്ഞി, ഷരീഫ് ആലമ്പാടി, മുഹമ്മദ് കുഞ്ഞി എരിയപ്പാടി, സി.എ ഹാരിസ്, കെ.എ നിസാമുദ്ദീന്‍, ബദ്‌റുദ്ദീന്‍, സകരിയ ജാഫര്‍ കാസി പ്രസംഗിച്ചു. അനസ് മളിയില്‍ സ്വാഗതവും നിഹാല്‍ അബ്ദുള്ള നന്ദിയും പറഞ്ഞു.

Post a Comment
0 Comments