കൊച്ചി (www.evisionnews.co): മരട് കേസില്‍ കേരളത്തിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ഹാജരായേക്കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കാനായിരുന്നു നേരത്തെ കേരളത്തിന്റെ ശ്രമം.സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും ഭരണഘടന വിദഗദനുമായ വെങ്കട്ട രമണിയും കോടതിയില്‍ ഹാജരാകും.
നേരത്തേ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മേത്തയുടെ നിയമോപദേശം തേടിയിരുന്നു. ഫ്ളാറ്റ് ഉടമകള്‍ക്കു നഗരസഭ നോട്ടീസ് നല്‍കിയത് സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ്. കോടതി വിധിയുമായി ബന്ധപ്പെട്ട സാധ്യതകള്‍ അദ്ദേഹം പരിശോധിക്കുമെന്നായിരുന്നു ഒരാഴ്ച മുന്‍പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബെംഗളൂരു ആസ്ഥാനമായുള്ള അക്യുറേറ്റ് ഡിമോളിഷേഴ്‌സ് കമ്പനിയാണ് ഹരജി നല്‍കിയത്.

Post a Comment
0 Comments