കാസര്‍കോട് (www.evisionnews.co): കെയര്‍വെല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി രോഗികളെയും കൂട്ടുവന്നവരെയും ആരോഗ്യ പ്രവര്‍ത്തകരെയും അക്രമിച്ച ക്രിമിനല്‍ സംഘത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആശുപത്രിക്കകത്ത് വെച്ച് കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദ്ദിക്കുകയും പരിശോധനാ മുറിയുടെ ഗ്ലാസ് വാതില്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവം ഗൗരവത്തില്‍ കാണണം.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജില്ലയില്‍ മതവിഭാഗീയത ഉണ്ടാക്കി കലാപം സൃഷ്ടിക്കാനുള്ള സംഘ്പരിവാറിന്റെ ബോധപൂര്‍വ നീക്കമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം അക്രമി സംഘങ്ങളെ പണവും സൗകര്യവും നല്‍കി വളര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് യു.സി.മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മായില്‍ അഹമ്മദ്, സെക്രട്ടറിമാരായ കെ.വി ഇസാസുല്ലാഹ്, പി.കെ അബ്ദുല്ലക്കുഞ്ഞി, സി.എ യൂസുഫ്, പി.സി മുഹമ്മദ് സമീര്‍ സംസാരിച്ചു.

Post a Comment
0 Comments