മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരം ലേഡി ഓഫ് മേഴ്സി ചര്‍ച് ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി നേതാക്കളുടെ പങ്കുണ്ടെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മഞ്ചേശ്വരത്ത് വര്‍ഗീയ വിഷം ചീറ്റി നാട്ടില്‍ കലാപമുണ്ടാകാന്‍ സംഘ് പരിവാര്‍ നേതാക്കളുടെ ശ്രമം മഞ്ചേശ്വരത്തെ പ്രബുദ്ധരായ ജനങ്ങള്‍ ചെറുത്തു തോല്‍പ്പിക്കും. ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്താല്‍ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് എ. മുഖ്താര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസിര്‍ ഇടിയ സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയും നിരീക്ഷകനുമായ ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍ യോഗം നിയന്ത്രിച്ചു. ഭാരവാഹികള്‍: ഫാറൂഖ് ചെക്ക്‌പോസ്റ്റ് (പ്രസി), ഇബ്രാഹിം റിയാസ്, ഹനീഫ് കുച്ചിക്കാട്, അഷ്‌റഫ് അച്ചു, ഫാറൂഖ് കടപ്പുറം (വൈസ് പ്രസി), മജീദ് മച്ചംപാടി (ജന. സെക്ര), സമദ് അരിമല, സിദ്ദീഖ് തങ്ങള്‍, ഇര്‍ഷാദ് ചെക്ക്‌പോസ്റ്റ്, അസ്‌ലം ഉദ്യവാര്‍, മുബാറക് ഗുഡ്ഡകേറി (ജോ. സെക്ര), റിയാസ് മൗലാന റോഡ് (ട്രഷ).

Post a Comment
0 Comments