കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ടി.പി പ്രവൃത്തിയിലും അനുബന്ധമായി കാഞ്ഞങ്ങാട് നഗരസഭാ മുന്‍ നിര്‍ത്തി നടപ്പിലാക്കിയ പല പദ്ധതികളിലും അനധികൃത കടന്നുകയറ്റം നടത്തിയും അശാസ്ത്രീയ നിര്‍മാണ പ്രവൃത്തികളിലും വ്യാപകമായ അഴിമതികള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണം നടക്കണമെന്നും കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറില്‍ ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് യൂത്ത് ലീഗ് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. നാലു വര്‍ഷമായി മുസ്ലിം ലീഗും പ്രതിപക്ഷവും നഗരസഭയ്ക്ക് അകത്തും പുറത്തും കാഞ്ഞങ്ങാട് നഗരസഭയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധം ശക്തമാക്കുന്നു. കൗണ്‍സിലില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തിന് മുന്നില്‍ അന്വേഷണം നടത്താന്‍ തീരുമാനമെടുത്തത് തന്നെ ഒരു വിധം സമ്മതിക്കലാണ്.
നേരായ രീതിയില്‍ അന്വേഷണത്തെ മുസ്ലിം യൂത്ത് ലീഗ് സ്വാഗതം ചെയ്യുന്നു. നാലുവര്‍ഷം വികസന വാഴ്ചയെന്ന കണ്ണില്‍ പൊടിയിട്ട് നടത്തിയ പല പദ്ധതികളും കാരണം കാഞ്ഞങ്ങാട് നഗരം ഇന്ന് വീര്‍പ്പുമുട്ടുന്നുണ്ട്. അശാസ്ത്രീയ നിര്‍മ്മാണം കാഞ്ഞങ്ങാട് വ്യാപാര മേഖലയെ തന്നെ തകര്‍ത്തു. മത്സ്യ മാര്‍ക്കറ്റിന്റെയും പുതിയ ബസ്റ്റാന്റ് അവസ്ഥയും ഇതു തന്നെയാണ്.
ഭരണ പരാജയം സമ്മതിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ ചെയര്‍മാന്റെ ഈ നിലപാട്. ശക്തമായ അന്വേഷണം വേഗത്തിലാക്കണമെന്നും കെടുകാര്യസ്ഥതയില്‍ മുങ്ങിയ ഭരണ സമിതി ജനങ്ങളോട് മാപ്പ് പറയണമെന്നും മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments