Type Here to Get Search Results !

Bottom Ad

ഇബ്രാഹിം ഫൈസി ജെഡിയാറിനെ നേതാക്കള്‍ അനുസ്മരിക്കുന്നു


കാസര്‍കോട് (www.evisionnews.co): സമസ്ത ജില്ലാ മുശാവറാംഗവും എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാറിനെ മത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ അനുസ്മരിക്കുന്നു

-മികച്ച ദീനീ പ്രവര്‍ത്തകന്‍: താഖ അഹമ്മദ് മൗലവി
   സംഘടനാ പ്രവര്‍ത്തനം സജീവമാക്കുന്നതില്‍ വിലപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെച്ച യുവ പണ്ഡിതനായിരുന്നുവെന്ന് സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹമ്മദ് മൗലവി. ഈയടുത്താണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാസര്‍കോട് ജില്ലാ മുശാവറ അംഗമായി ഇബ്രാഹിം ഫൈസിയെ തെരഞ്ഞടുത്തത്. ചെറിയ പ്രായത്തില്‍ തന്നെ സമസ്തയുടെ വലിയ പ്രതീക്ഷയായി മാറിയിരുന്നു അദ്ദേഹം. ദീനീ രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എന്നെന്നും സ്മരിക്കപ്പെടുമെന്നും ഖാസി പറഞ്ഞു. 

-ജനകീയനായ യുവ പണ്ഡിതന്‍: എന്‍.എ നെല്ലിക്കുന്ന്
  കാസര്‍കോടിന്റെ മത സാമൂഹിക മേഖലയിലെ നിറസാന്നിധ്യവും ജനകീയനുമായിരുന്നുവെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ചുറുചുറുക്കും ആത്മാര്‍ത്ഥതയും അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനം മികവുറ്റതാക്കി. അസൂയാവഹമായിരുന്നു ജെഡിയാര്‍ ഫൈസിയുടെ സംഘടനാ പാടവം. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുമ്പോഴും മത സാമൂഹിക മേഖലകളില്‍ നടത്തിയ ഇടപെടലുകള്‍ പ്രതീക്ഷയുളവാക്കുന്നതായിരുന്നു. എം.എല്‍.എ ആയതിന് ശേഷം വലിയ വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നു. ഭാവിയുടെ പ്രതീക്ഷയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

-നിലപാടുകാരന്‍, മികച്ച സംഘാടകന്‍: ഹാരിസ് ദാരിമി
   ഇബ്രാഹിം ഫൈസിയുടെ വിയോഗത്തിലൂടെ സമസ്തക്കും കാസര്‍കോടിന്റെ സാമൂഹിക മത മേഖലയ്ക്കും നഷ്ടപ്പെട്ടത് മികച്ച സംഘാടക നേതൃപാടവമുള്ള വ്യക്തിത്വത്തെ എന്ന് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര. പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥതയും നിലപാടുകളിലെ ഉറപ്പുമായിരുന്നു മുഖമുദ്ര. പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും ഒരുമിച്ച് പ്രവര്‍ത്തിച്ച കാലങ്ങളില്‍ അത് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സമസ്തയുടെ പ്രതീക്ഷയായ അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹം അനുസ്മരിച്ചു.

സമുദായത്തിന് തീരാനഷ്ടം: സമസ്ത
കാസര്‍കോട്: ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ മരണം സമസ്തക്ക് തീരാനഷ്ടമാണെന്ന് സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് ഖാസി താഖാ അഹമ്മദ് മൗലവി, സമസ്ത കേന്ദ്ര മുശാവറ അംഗമായ തൊട്ടി മാഹിന്‍ മുസ്ലിയാര്‍, നീലേശ്വരം മഹ്മൂദ് മുസ്ലിയാര്‍ അനുശോചിച്ചു.

കഴിവ് തെളിച്ച സംഘാടകന്‍: എസ്.വൈ.എസ്
കാസര്‍കോട്: സമസ്തയിലും മറ്റും എല്ലാ മേഖലയിലും കഴിവുതെളിച്ച പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതെന്ന് എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കേയ തങ്ങള്‍ ചന്തേര, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സംസ്ഥാന വൈസ് പ്രസിഡന്റ്് മെട്രോ മുഹമ്മദ് ഹാജി അനുശോചിച്ചു

നഷ്ട്ടപ്പെട്ടത് സംഘാടകനായ പണ്ഡിതനെ: എസ്.കെ.എസ്.എസ്.എഫ്
കാസര്‍കോട്: മികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ്.കെ.എസ്.എസ്.എഫ്
സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി, അബുബക്കര്‍ സിദ്ധീഖ് അസ്ഹരി, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി  മുഹമ്മദ് ഫൈസി കജെ ,ജില്ലാ ട്രഷറര്‍ ശറഫുദ്ധീന്‍ കുണിയ, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, സൈബര്‍ വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര അനുശോചിച്ചു.

സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെകട്ടറി അബ്ബാസ് ഹാജി കല്ലട്ര, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അലി ഫൈസി, ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍, മദ്രസ മാനേജ് മെന്റ് പ്രസിഡന്റ് എം.എസ് തങ്ങള്‍, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കെല്ലമ്പാടി, സമസ്ത എംപ്ലോയീസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ ഖാസി ലൈന്‍, മുഷ്ത്താഖ് ദാരിമി, ഫാറൂഖ് ദാരിമി, മൊയ്തീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള, ജംഷീര്‍ കടവത്ത് അനുശോചിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad