മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗര്‍ ഡിഫന്‍സ് ക്ലബ് സംഘടിപ്പിക്കുന്ന ഡിഫന്‍സ് പൂരത്തിന് കൂട്ടയോട്ടത്തോടെ തുടക്കം. ആരോഗ്യവും സൗഹൃദവും എന്ന സന്ദേശമുയര്‍ത്തി മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് ആരംഭിച്ച് മൊഗറില്‍ സമാപിച്ചു. മത്സരത്തില്‍ നിരവധി പേര്‍ പങ്കാളികളായി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ നജീബ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഹൈദര്‍ ഒന്നാം സ്ഥാനവും അഷ്ഫാഖ് രണ്ടാം സ്ഥാനവും മുത്തലിബ് മൂന്നാം സ്ഥാനവും നേടി.
Post a Comment
0 Comments