Type Here to Get Search Results !

Bottom Ad

പിന്‍വാതില്‍ നിയമനം:കെ. കുഞ്ഞിരാമന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണം: യൂത്ത് ലീഗ്


മേല്‍പറമ്പ് (www.evisionnews.co): പൊവ്വല്‍ കോട്ടയില്‍ പരിപാലനത്തിനായി സ്വന്തം മകനും ഡിഫി പ്രവര്‍ത്തകനും പിന്‍വാതില്‍ നിയമനം നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയ ഉദുമ എംഎല്‍.എ കെ. കുഞ്ഞിരാമന്‍ രാജിവെക്കണമെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര ട്രഷറര്‍ അബ്ബാസ് കൊളച്ചെപ്പ് എന്നിവര്‍ ആവശ്യപ്പെട്ടു.

ജോലി ചെയ്യാതെ മാസം തോറും ഭീമമായ തുകയാണ് ഇരുവരും കൈപറ്റുന്നത്.ലക്ഷങ്ങള്‍ ചിലവഴിച്ച് നവീകരിച്ച കോട്ട പരിപാലിക്കാതെ കാടുകയറിയും മൃഗങ്ങള്‍ കടന്നു കൂടിയും നശിക്കുമ്പോള്‍ ജീവനക്കാരായി നിയമിക്കപ്പെട്ടവര്‍ മാസത്തിലൊരിക്കല്‍ സവാരി നടത്തി പോവുകയാണ്. സ്വജനപക്ഷപാതം നടത്തി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എം.എല്‍.എ ഉദുമ മണ്ഡലത്തിന് അപമാനമാണ്. ഇതുസംബന്ധിച്ച് സി.പി.എം നയംവ്യക്തമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad