നീലേശ്വരം (www.evisionnews.co): ദേശീയ പാതയില്‍ ഐങ്ങോത്ത് രൂപംകൊണ്ട വലിയ കുഴികളില്‍ അപകടം നിത്യ സംഭവമായിട്ടും നികത്താന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് ഐങ്ങോത്ത് തിരംഗാ ക്ലബ് പ്രവര്‍ത്തകര്‍ ഉത്രാട ദിനത്തില്‍ മാവേലിയോടൊപ്പം കുഴിക്ക് ചുറ്റും പൂക്കളമൊരുക്കി പ്രതിഷേധിച്ചു. പല തവണയായി ക്ലബ് പ്രവര്‍ത്തകര്‍ കുഴി നികത്തിയ ശേഷം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടാവാത്തതിനാലാണ് ഉത്രാട ദിനത്തില്‍ തന്നെ മാവേലിയെ സാക്ഷി നിര്‍ത്തി ദേശീയപാതയിലെ കുഴിയില്‍ പൂക്കളമൊരു
ക്കിയത്.
പ്രതിഷേധ പരിപാടി ക്ലബ് രക്ഷാധികാരി യു.വി.എ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. റോഡ് യാത്രികരെ പിഴയൊടുക്കി പീഡിപ്പിക്കാനുള്ള നടപടികള്‍ക്ക് മുമ്പ് ഗതാഗതയോഗ്യമായ റോഡുകള്‍ ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് ക്ലബ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി റോഡ് ഉപരോധം തുടങ്ങിയ സമരപരിപാടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പ് നല്‍കി.പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്ത്, സെക്രട്ടറി തോമസ്, പ്രശാന്തന്‍, വിക്രമന്‍ നായര്‍, രഞ്ചിത്ത്. ടി.വി, റോഷന്‍, ബാബുരാജ്, ഐക്കോടന്‍ ഉണ്ണിരാജന്‍, രാജന്‍ തളാപ്പന്‍, പ്രദീപന്‍ പനങ്കാവ് തുടങ്ങി തിരംഗാ ക്ലബിലെ ബാലവേദിയിലെ കൊച്ചു കുട്ടികളടക്കം പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
Post a Comment
0 Comments