കാസർകോട് (www.evisionnews.co): നെല്ലിക്കുന്ന് ജംഗ്ഷനില്‍ സംഘർഷം. ബുള്ളറ്റ് റെയ്‌സ് ചെയ്ത് വന്ന യുവാക്കൾ മനപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമം നടത്തിയതായി നാട്ടുകാർ പറഞ്ഞു. ഓണം ആഘോഷത്തിൻ്റെ മറവിൽ രണ്ട് യുവാക്കൾ രാവിലെ മുതൽ ഈ ഭാഗങ്ങളിൽ തലങ്ങും വിലങ്ങും ബുള്ളറ്റ് റെയ്‌സ് ചെയ്ത് ഓടിച്ചിരുന്നു. ഇവർ സന്ധ്യയോടെ നെല്ലിക്കുന്ന് ജംഗ്ഷനില്‍ എത്തി അവിടെ നിന്നിരുന്ന യുവാക്കളോട് മോശമായി കൈകൊണ്ട് ആംഗ്യം കാണിക്കുകയും ഒരു യുവാവിനെ മർദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതോടെയാണ് സ്ഥലത്ത് വാക്കേറ്റവും സംഘർഷവുമുണ്ടായത്.
വിവരമറിഞ്ഞെത്തിയ പോലീസ് ലാത്തി വീശിയാണ് യുവാക്കളെ വിരട്ടിയോടിച്ചത്. സ്ഥലത്ത് നിന്നും ബുള്ളറ്റ് ബൈക്ക് സഹിതം ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപെട്ടതായാണ് വിവരം.

Post a Comment
0 Comments