Type Here to Get Search Results !

Bottom Ad

ഓണസദ്യ കഴിച്ച് മടങ്ങിയ കാസര്‍കോട് സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതംമൂലം മരിച്ചു


കാസര്‍കോട് (www.evisionnews.co): ഓണസദ്യ കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിയ കാസര്‍കോട് സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതംമൂലം മരിച്ചു. ചെറുപുഴ കമ്പല്ലൂരിലെ മോഹനന്‍ കോളിയാടനാ (56)ണ് മരിച്ചത്. ബഹ്റൈനില്‍ ഫോര്‍ പി.എം ന്യൂസ് പത്രത്തിന്റെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഉത്രാടദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സദ്യകഴിച്ച് ആഘോഷങ്ങള്‍ കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയതായിരുന്നു. കിഴക്കേവീട്ടില്‍ കോളു- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ദു. മക്കള്‍: മാനസ, അഭിനന്ദ്( ഇരുവരും വിദ്യാര്‍ത്ഥികള്‍).

Post a Comment

0 Comments

Top Post Ad

Below Post Ad