കാസര്‍കോട് (www.evisionnews.co): കാറഡുക്ക പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം ആദൂര്‍ സി.എ നഗര്‍ എസ്.എം ഹാളില്‍ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് പ്രമേയ പ്രഭാഷണം നടത്തി. കാറഡുക്ക പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ. ശാഫി ഹാജി, കര്‍ഷക സംഘം മണ്ഡലം സെക്രട്ടറി ഇ.ആര്‍ ഹമീദ്, കെ.പി ഇബ്രാഹിം ഹാജി, യു.കെ ഹസൈനാര്‍, ശരീഫ് സി ,എട്ടാം വാര്‍ഡ് മെമ്പര്‍ മഹ്മൂദ് എം.ടി ,എ.കെ.അബ്ദുള്‍ റഹ്മാന്‍ഹാജി, സിദ്ധീഖ് ബെള്ളിപ്പാടി പ്രസംഗിച്ചു.
കൗണ്‍സില്‍ മീറ്റ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ് പ്രഭാഷണം നടത്തി. സിദ്ദീഖ് സന്തോഷ് നഗര്‍ റിട്ടേര്‍ണിംഗ് ഓഫീസറായിരുന്നു. ഹമീദ് മഞ്ഞംപാറ സ്വാഗതവും ഹസൈനാര്‍ നാട്ടക്കല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഹമീദ് മഞ്ഞംപാറ (പ്രസി), അബു മുള്ളേരിയ (സീനിയര്‍ വൈസ് പ്രസി), അഹമ്മദ് സി.എം (വൈസ് പ്രസി), ഹസൈനാര്‍ നാട്ടക്കല്‍ (ജന. സെക്ര), ലത്തീഫ് ബി.എ, അസീസ് എം.എ (സെക്ര), ഇഖ്ബാല്‍ കളത്തില്‍ (ട്രഷ).

Post a Comment
0 Comments