Type Here to Get Search Results !

Bottom Ad

കലക്ടറേറ്റിലെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): കലക്ടറേറ്റിലെത്തിയ 58കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പാറപള്ളി ജുമാ മസ്ജിദിന് സമീപത്തെ എ.കെ അബ്ദുറഹിമാനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കലക്ടറേറ്റ് ജീവനക്കാരും കൂടെയുണ്ടായിരുന്നവരും ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും അബ്ദുറഹ്്മാന്‍ മരിച്ചിരുന്നു. നേരത്തെ പ്രവാസിയായിരുന്നു. 

പരേതനായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: മഷൂദ് (ഗള്‍ഫ്), റുക്സാന, സജിന (അമ്പലത്തറ വേക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി), മരുമകന്‍: ഫൈസല്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: ദൈനബി, ഫാത്തിമ, സഫിയ, മിസ്രിയ, ആയിഷ, പരേതരായ എ.കെ മുഹമ്മദ്, ഖദീജ.






Post a Comment

0 Comments

Top Post Ad

Below Post Ad