കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജിലുണ്ടായ എസ്.എഫ്.ഐ അക്രമത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഓണപരിപാടിയില്‍ എം.എസ്.എഫ്- കെ.എസ്.യു പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. പുറത്തു നിന്നും സി.ഐ.ടി.യു പ്രവര്‍ത്തകരടക്കം കാമ്പസിനകത്ത് അതിക്രമിച്ച് കയറി യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയുമായിരുന്നു. അക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കോളജ് യൂണിയന്‍ വിജയിച്ച ദിവസം എം.എസ്.എഫ് പതാക വലിച്ചെറിയുകയും കാമ്പസില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മനപ്പൂര്‍വം എസ്.എഫ്.ഐ അക്രമമുണ്ടാക്കിയതെന്ന് എം.എസ്.എഫ് ആരോപിച്ചു.
അക്രമ പ്രവര്‍ത്തനത്തിലൂടെ എസ്.എഫ്.ഐ ജനാധിപത്യ സംവിധാനത്തെ കശാപ്പു ചെയ്യുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡിന്റ് ഹാഷിം ബംബ്രാണി ആരോപിച്ചു. പുറത്തുനിന്നുള്ള ഗുണ്ടകളെ കൊണ്ടുവന്ന് കാമ്പസുകളില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സന്ദേശം ഫാസിസമാണെന്ന് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇഷാദ് മൊഗ്രാല്‍ ആരോപിച്ചു.

Post a Comment
0 Comments