
(www.evisionnews.co) കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ അടിച്ചതിന്റെ ഞെട്ടലില്‍ നിന്ന് കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് സെയില്‍സ്മാന്‍മാര്‍ മാറിയിട്ടില്ല. ചുങ്കത്ത് ജ്വല്ലറിയിലെ സെയില്‍സ്മാന്‍മാരായ രാജീവന്‍, രംജിം, റോണി, വിവേക്, സുബിന്‍, രതീഷ് എന്നിവര്‍ക്കാണ് 12 കോടി സമ്മാനമടിച്ചത്.
രണ്ട് ദിവസം മുമ്പാണ് TM 160869 നമ്പര്‍ ലോട്ടറി ഇവര്‍ കൂട്ടായി മേടിച്ചത്. ഒരാള്‍ 100 രൂപ വെച്ചെടുത്ത് രണ്ട് ഓണം ബംബര്‍ ടിക്കറ്റുകളാണ് ഇവര്‍ സ്വന്തമാക്കിയത്. ഇതില്‍ ഒന്നിനാണ് ബംബറടിച്ചത്. ആലപ്പുഴ കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാന്‍മാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്.
രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക. അച്ചടിച്ച 46 ലക്ഷം ടിക്കറ്റുകളില്‍ 43 ലക്ഷത്തിലേറെയും വിറ്റു പോയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് 29 കോടി വരുമാനമായി കിട്ടി.
Post a Comment
0 Comments