ദുബൈ (www.evisionnews.co): 16ദിവസം മാത്രം പ്രായമായ കുഞ്ഞുമായി മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് വെറും അഞ്ചര മണിക്കൂറുകള്‍ കൊണ്ട് വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിനെ പറപ്പിച്ചെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഹസന്‍ ദേളിയെ ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആദരിക്കുന്നു. സെപ്തംബര്‍ 16ന് വൈകിട്ട് നാലു മണിക്ക് മേല്‍പറമ്പ് ചെമ്മനാട് പഞ്ചായത്ത് ലീഗ് ഓഫീസില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, കെ.എം.സി.സി നേതാക്കള്‍ പങ്കെടുക്കും നാട്ടിലുള്ള മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും അനുഭാവികളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി.ആര്‍ ഹനീഫ് മേല്‍പറമ്പ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ അറിയിച്ചു.

Post a Comment
0 Comments