കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടില്ലായെന്ന് പ്രചരിപ്പിക്കുന്ന ജില്ലാ കലക്ടറെ അടിയന്തിരമായി നീക്കിണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്് നടന്ന സമര പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി സമീപിമെടുക്കുന്ന ജില്ലാ ഭരണാധികാരിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലായെന്ന് അവര്‍ പറഞ്ഞു. കാര്‍ഷിക ശാസ്ത്രത്തിന്റെ പേരില്‍ രോഗാവസ്ഥയെ ലഘൂകരിച്ച് കാണിക്കുന്നവര്‍ കീടനാശിനി കമ്പനികള്‍ക്ക് വേണ്ടി വക്കാലത്ത് പിടിക്കുന്നവരാണെന്ന് ദയാബായി ആരോപിച്ചു. ഒക്ടോബറില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ദയാബായി പ്രഖ്യാപിച്ചു.
ഡോ: അംബികാസുതന്‍ മാങ്ങാട് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, രാമകൃഷ്ണന്‍ വാണിയമ്പാറ, ശിവകുമാര്‍ എന്‍മകജെ, പവിത്രന്‍ തോയമ്മല്‍, കെ.വി മുകുന്ദ കുമാര്‍, സീമ മുരളി, എം.പി ജമീല, പി. ഷൈനി, കെ. സമീറ, പി.ജെ ആന്റണി നേതൃത്വം നല്‍കി.

Post a Comment
0 Comments