Type Here to Get Search Results !

Bottom Ad

പ്രളയ ബാധിത മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി ജില്ലാ എം.എസ്.എഫ്


കാസര്‍കോട് (www.evisionnews.co): പ്രളയവും ഉരുള്‍പൊട്ടലും നാശംവിതച്ച മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി. ഒന്നാംഘട്ട ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വയനാട്ടിലെയും നിലമ്പൂരിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും എത്തിച്ചു. പഠനോപകരണങ്ങളുമായി കാസര്‍കോട്ട് നിന്നും പുറപ്പെട്ട വാഹനം മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്്മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ കഴിയുന്ന വെള്ളാര്‍മല സ്‌കൂളിലെ ഇരുന്നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. 

എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, വയനാട് ജില്ലാ പ്രസിഡന്റ് പി.പി ശൈജല്‍, സ്‌കൂള്‍ പ്രന്‍സിപ്പല്‍ ഭവ്യലാല്‍ എന്നിവര്‍ ഏറ്റുവാങ്ങി. നിലമ്പൂരില്‍ പ്രളയമേഖലയിലെ ഇരുന്നുറ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ. സലീം മലപ്പുറം, ജില്ലാ പ്രസിഡന്റ് റിയാസ് പുല്‍പ്പെറ്റ, ജനറല്‍ സെക്രട്ടറി കബീര്‍ മുതുപ്പറമ്പ് ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് അനസ് എതിത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, സൈഫുദ്ധീന്‍ തങ്ങള്‍, റാഷിദ് സി.എം, ഷമ്മാസ് സുന്‍സുന്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad