കാസര്‍കോട് (www.evisionnews.co): എതിരെ വന്ന ജീപ്പിന് സൈഡ് കൊടുക്കുന്നതിനിടെയില്‍ റോഡില്‍ നിന്നും തെന്നിമാറി കെ.എസ്.ആര്‍.ടി.സി ബസ് കുഴിയിലേക്ക് വീണു. വള്ളിക്കടവില്‍- ചിറ്റാരിക്കാല്‍ റോഡില്‍ പാലത്തിനടുത്താണ് അപകടം. ശനിയാഴ്ച മൂന്നു മണിയോടെയാണ് സംഭവം. മാലോം- ചെറുപുഴ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. എതിരെ വന്ന ജീപ്പിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ചക്രങ്ങള്‍ മണ്ണില്‍ താഴുകയായിരുന്നു. നിരപ്പായ സ്ഥലമായതിനാല്‍ വലിയ അപകടം ഒഴിവായി.

Post a Comment
0 Comments