Type Here to Get Search Results !

Bottom Ad

വധശ്രമം: പ്രതിക്ക് നാലുവര്‍ഷം തടവും പിഴയും

കാസര്‍കോട് (www.evisionnews.co): എസ്റ്റേറ്റ് മാനേജരെ വീട്ടില്‍ കയറി കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് നാലുവര്‍ഷം തടവ്. 20,000രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മാലോം ഇടക്കാലം പുരയിടത്തില്‍ പി.എന്‍ പ്രസാദിനെ (53)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ടി.കെ നിര്‍മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. 

2016 ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബളാലിലെ പി.പി ജോണിയാണ് അക്രമത്തിനിരയായത്. അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ജോണി മാനേജരായിരുന്ന എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു പ്രസാദ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ ബാലകൃഷ്ണന്‍ ഹാജരായി.

Post a Comment

0 Comments

Top Post Ad

Below Post Ad