മഞ്ചേശ്വരം (www.evisionnews.co): ഹൊസബെട്ടുവിലെ ഔവര്‍ ലേഡി ഓഫ് മേഴ്‌സി പള്ളിക്ക് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. സംശയമുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമം നടന്ന ദിവസം സ്ഥലത്തും പരിസരത്തും ഉണ്ടായിരുന്നവരെയും സംശയമുള്ളവരെയുമാണ് ചോദ്യം ചെയ്യുന്നത്.
ശനിയാഴ്ച കൂടുതല്‍ പേരെ ചോദ്യം ചെയ്തു. ബേഡകം സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹെല്‍മെറ്റും കോട്ടും ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ പള്ളിയുടെ മതില്‍ കടന്നെത്തി ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ്, യൂത്ത് ലീഗ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികളെ കുറിച്ച് അറിവുണ്ടായിട്ടും പൊലീസ് നടപടിയെടുക്കാന്‍ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.

Post a Comment
0 Comments