കാഞ്ഞങ്ങാട് (www.evisionnews.co): കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരി 8, 9 തിയതികളില്‍ പണിമുടക്കിന്റെ ഭാഗമായി നടന്ന ട്രെയിന്‍ തടയല്‍ സമരത്തില്‍ പങ്കെടുത്ത എസ്.ടി.യു, സി.ഐ.ടി.യു, എ.ഐ.ടി.സി.യു, ഐ.എന്‍.ടി.സി.യു, എന്‍.എല്‍.യു, യു.ടി.യു.സി, എച്ച്.എം.എസ് തുടങ്ങിയ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് കോടതി പിരിയുംവരെ തടവും 2500രൂപ വീതം പിഴയടക്കാനും തലശ്ശേരി സി.ജെ.എം കോടതി വിധിച്ചു.
ജനുവരി എട്ടിന് കാഞ്ഞങ്ങാടും കാസര്‍കോട്ടും റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന ചെന്നൈ മെയിലിനെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തടഞ്ഞ് നിര്‍ത്തിയെന്നാണ് കേസ്. എസ്.ടി.യു നേതാക്കളായ ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, കരീം മൈത്രി, കരീം കുശാല്‍ നഗര്‍, സി.ഐ.ടി.യു നേതാക്കളായ ടി.കെ രാജന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, എം പൊക്ലന്‍, കാറ്റാടി കുമാരന്‍, കെ. ഭാസ്‌ക്കരന്‍, വി.വി പ്രസന്നകുമാരി, ജിഷ, എ.ഐ.ടി.സി.യു നേതാക്കളായ, എന്‍ ഉണ്ണികൃഷ്ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി കൃഷ്ണന്‍, ടി. കൃഷ്ണര്‍, പി.വി ബാബുരാജ്, ബിജു ഉദിനൂര്‍, ഐ.എന്‍.ടി.യു.സി നേതാക്കളായ ഉമേഷ് അണങ്കൂര്‍, സി.ജി ടോണി, പി. ബാലകൃഷ്ണന്‍, എന്‍.എല്‍.യു നേതാവായ സി.എം.എ ജലീല്‍, യു.ടി.യു.സി നേതാവ് കരിവെള്ളൂര്‍ വിജയന്‍, എച്ച്.എം.എസ് നേതാവ് കെ. അമ്പാടി തുടങ്ങിയവരെയാണ് കോടതി ശിക്ഷിച്ചത്.

Post a Comment
0 Comments