Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ ട്രാന്‍സ്‌ഫോര്‍മറിന് (പന്നിക്കുന്ന് രണ്ട്) കീഴില്‍ വൈദ്യുതി മുടക്കം പതിവായി. ഇതുമൂലം രണ്ട് കുടിവെള്ള പദ്ധതിയിലെയടക്കം ഈ പ്രദേശത്തെ ജലവിതരണവും മുടങ്ങുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ട്രാന്‍സ്‌ഫോര്‍മര്‍. പുതുതായി നിരവധി വീടുകളും ഇതിന് കീഴില്‍ വന്നു. രണ്ട് കിലോമീറ്ററോളം ലൈന്‍ വലിച്ചാണ് ഇതില്‍ നിന്നും കണക്ഷന്‍ നല്‍കിയിട്ടുള്ളത്. വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്. ട്രാന്‍സ്‌ഫോര്‍മറിന് കീഴില്‍ വൈദ്യുതി മുടങ്ങാത്ത ദിവസങ്ങളില്ല. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും കേബിള്‍ ഇളകി വൈദ്യുതി മുടങ്ങുന്നതും പതിവാണ്. 

ഈ ട്രാന്‍സ്‌ഫോര്‍മറിന് കീഴില്‍ കഴിഞ്ഞ ദിവസം മുടങ്ങിയ വൈദ്യുതി പല ഭാഗത്തും ഇതുവരെ വന്നിട്ടില്ല. വൈദ്യുതി മുടങ്ങുന്നത് മൂലം ജലവിതരണവും തടസ്സപ്പെടുന്നു. കുന്നില്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, ഡപ്യൂട്ടി ചീഫ് സുരേന്ദ്രന്‍, നെല്ലിക്കുന്ന് എ.ഇ സുരേന്ദ്രന്‍ എന്നിവര്‍ക്ക് കുന്നില്‍ സി.എച്ച് സ്മാരക വായനശാല പ്രസിഡന്റ് മാഹിന്‍ കുന്നില്‍ പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad