Type Here to Get Search Results !

Bottom Ad

കാശ്മീര്‍ വിഭജനം: സഭയില്‍ അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ്


ന്യൂഡല്‍ഹി (www.evisionnews.co): ജമ്മു കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തെ ലോക്സഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ സംസ്ഥാനങ്ങളാക്കി മാറ്റണമെന്ന് നിരവധി തവണ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി ബി.ജെ.പി മാറ്റിയിരിക്കുകയാണ്. ഫെഡറല്‍ ഘടനയ്ക്ക് ഇതിനേക്കാള്‍ വലിയ തിരിച്ചടി ഉണ്ടാകില്ല.- മനീഷ് തിവാരി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം മഹാരാജ ഹരി സിംഗ് പാകിസ്ഥാനുമായി ഉണ്ടാക്കിയ കരാറില്‍ ഒപ്പു വെക്കാന്‍ ഇന്ത്യ മടിച്ചിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്നും ജമ്മു കശ്മീരിനെ സംരക്ഷിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍ക്കാരായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad