Type Here to Get Search Results !

Bottom Ad

രാജധാനി എക്സ്പ്രസിന്റെ കാസര്‍കോട്ടെ സ്റ്റോപ്പ് എടുത്തുകളഞ്ഞാല്‍ പ്രക്ഷോഭം: എന്‍.എ നെല്ലിക്കുന്ന്


കാസര്‍കോട് (www.evisionnews.co): ഏറെനാളത്തെ പേരാട്ടത്തിന്റെ ഫലമായി കാസര്‍കോട്ടെ ജനങ്ങള്‍ ജില്ലാ ആസ്ഥാനത്ത് നേടിയെടുത്ത രാജധാനി എക്സ്പ്രസിന്റെ സ്റ്റോപ്പ് എടുത്തു കളഞ്ഞാല്‍ റെയില്‍വെ അധികൃതര്‍ വന്‍ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുന്നറിയിപ്പ് നല്‍കി. പരീക്ഷണാടിസ്ഥാനത്തില്‍ തന്നെയാണ് ഓരോ വണ്ടിക്കും ആദ്യമായി സ്റ്റോപ്പ് അനുവദിക്കാറുള്ളത്. പരീക്ഷണ കാലാവധി കഴിഞ്ഞാല്‍ ജനങ്ങളോട് കൊഞ്ഞനം കാട്ടുന്നത് ശരിയല്ല. 

ആറുമാസം ഒരു റെയില്‍വേ സ്റ്റേഷനിലെ ഏതെങ്കിലും വണ്ടിയുടെ ലാഭ നഷ്ടം കണക്കാക്കാനുള്ള കാലയളവല്ല. സ്റ്റോപ്പ് അനുവദിച്ച ഒരു ജില്ലാ ആസ്ഥാനത്ത് നിന്ന് പിന്നീട് അതു പിന്‍വലിച്ചിട്ടുമില്ല. ലാഭം മാത്രം കൊയ്തത് കൊണ്ടാണ് പിന്‍വലിക്കാത്തതെന്ന് പറയാന്‍ കഴിയില്ല. കാസര്‍കോടിന്റെ കാര്യത്തില്‍ മാത്രം മറ്റൊരു നയം സ്വീകരിക്കുന്നത് അനീതിയാണ്. രാജധാനിയുടെ സ്റ്റോപ്പ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നിലപാട് ഉടന്‍ മാറ്റുന്നതാണ് റെയില്‍വെ അധികൃതര്‍ക്ക് നല്ലതെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad