കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തില്‍ മൊത്തവിതരണ സ്ഥാപനത്തില്‍ തീപിടുത്തം. എം.ജി റോഡിലെ തളങ്കരയിലെ സലീമിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ളതാണ് കെട്ടിടത്തിലെ റഹ്മാന്‍ സ്റ്റോറിലാണ് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം.
കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് പരിസരവാസികള്‍ ഉടന്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും സാധനങ്ങളില്‍ ഭൂരിഭാഗവും കത്തിനശിച്ചു. അറുപത് ലക്ഷങ്ങളുടെ നഷ്ടമെന്ന് പറയുന്നു. പുലര്‍ച്ചെയുണ്ടായ ശക്തമായ ഇടിയിലും മിന്നിലും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

Post a Comment
0 Comments