Type Here to Get Search Results !

Bottom Ad

മുംബൈയില്‍ വെള്ളപ്പൊക്കം: കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ ട്രെയിന്‍ ഗതാഗതം താളംതെറ്റി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദ് ചെയ്തു. കനത്ത മഴയിലും കാറ്റിലും മൂന്നിടത്താണ് മരം വീണ് തീവണ്ടിയാത്ര തടസപ്പെട്ടത്. ആലപ്പുഴക്കും എറണാകുളത്തിനുമിടയില്‍ രണ്ടിടത്ത് മരം ട്രാക്കിലേക്ക് വീണു. തുറവൂരിനും മാരാരിക്കുളത്തിനും ഇടയിലാണ് മരം വീണത്. അഞ്ച് മണിക്കൂറിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്. ജനശതാബ്ദി, കൊച്ചുവേളി-ബെംഗളൂരു എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു.

മലബാര്‍, മംഗലാപുരം എക്സ്പ്രസ്സുകള്‍ വൈകിയോടി. തിരുവനന്തപുരം ചിറയന്‍കീഴില്‍ മാവേലി എക്സ്പ്രസിന് മുകളില്‍ മരം വീണ് ലോക്കോ ഗ്ലാസ് തകര്‍ന്നു. മരത്തിന്റ ശിഖരം OHE ലൈനില്‍ തട്ടി എന്‍ജിനിലേക്കുള്ള വൈദ്യുതി നിലച്ചു. ലോക്കോ പൈലറ്റിനു പരിക്കേറ്റിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. അമൃത, കൊച്ചുവേളി എക്സ്പ്രസ്സുകള്‍ മൂന്നു മണിക്കൂര്‍ വൈകിയോടി. എറണാകുളം-കായംകുളം, കായംകുളം-എറണാകുളം പാസഞ്ചറുകള്‍ റദ്ദാക്കി. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. മുംബൈ - കന്യാകുമാരി ജയന്തി ജനതാ, പൂനെ- എറണാകുളം, മുംബൈ- നാഗര്‍കോവില്‍, ലോകമാന്യതിലക് - തിരുവനന്തപുരം എക്സ്പ്രസുകള്‍ റദ്ദാക്കി. നാളെ പുറപ്പെടേണ്ട എറണാകുളം പൂനെ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കന്യാകുമാരി - നിസാമുദ്ദീന്‍ എക്സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. എറണാകുളം-ഓഖ എക്സ്പ്രസ് പത്ത് മണിക്കൂര്‍ വൈകി ഇന്ന് രാവിലെ പുറപ്പെടും.

Post a Comment

0 Comments

Top Post Ad

Below Post Ad