കാഞ്ഞങ്ങാട് (www.evisionnews.co): നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കര്‍ ലോറിക്ക് പിറകില്‍ഓട്ടോയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പടിഞ്ഞാറു ഭാഗത്ത് സര്‍വീസ് റോഡരികില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മംഗലാപുരം ഭാഗത്തേക്ക് പോകാന്‍ നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കര്‍ ലോറിക്ക് പിറകില്‍ ബസ് സ്റ്റാന്റില്‍ നിന്ന് തൃശൂര്‍ സ്വദേശിയായ സ്ത്രീയെയും കയറ്റി പോവുകയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിന്റെ പിറകിലെ ബമ്പറില്‍ കുടുങ്ങി രണ്ടുപേരും പുറത്തിറങ്ങനാവാതെ കുടുങ്ങി. പരിസത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമന സേനയെത്തിയാണ് പരിക്കേറ്റ രണ്ടു പേരെയും രക്ഷപ്പെടുത്തിയാണ് സ്വകാര്യാശുപത്രിയിലേക്കു മാറ്റിയത്.

Post a Comment
0 Comments