Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചര്‍ച്ച് അക്രമം: പ്രതികളെ ഉടന്‍ പിടികൂടണം: മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഹൊസ്‌ബെട്ടു ലേഡീ ഓഫ് മേഴ്‌സി ചര്‍ച്ചിനെതിരെ ഇരുട്ടിന്റെ മറവില്‍ സാമൂഹിക ദ്രോഹികള്‍ ആക്രമണം നടത്തിയതില്‍ മുസ്്‌ലിം ലീഗ് ജില്ലാ നേതൃയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷ സമുദായങ്ങളെയും അവരുടെ ആരാധനലായങ്ങളെയും സാമൂഹിക ദ്രോഹികളെ കൂട്ടുപിടിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ച് ചൊല്‍പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ തന്നെ അവരുടെ സംരക്ഷകരായി മാറുന്നത് വിരോധഭാസമാണ്.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി നേതാക്കള്‍ മഞ്ചേശ്വരത്ത് സാമുദായിക ധൂര്‍വീകരണം നടത്താനും വര്‍ഗീയ സംഘര്‍ഷത്തിനും ശ്രമിക്കുകയാണ്. ഇത് മതേതര ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. മഞ്ചേശ്വരം ചര്‍ച്ച് ആക്രമണം നടത്തിയവര്‍ക്ക് എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും അല്ലാത്തപക്ഷം മുസ്്‌ലിം ലീഗ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. 

പ്രസിഡന്റ്് എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ അബ്ദുല്ല, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി ഹമീദലി, എ.ജി.സി ബഷീര്‍, അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍, കെ. മുഹമ്മദ് കുഞ്ഞി, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad