Type Here to Get Search Results !

Bottom Ad

അപകടത്തില്‍പെട്ട് കിടപ്പിലായ വൈഷാഖിന് ധനസഹായവുമായി ക്രിക്കറ്റേഴ്‌സ് കൂട്ടായ്മ


കാസര്‍കോട്: (www.evisionnews.co) അപകടത്തില്‍പെട്ട് മൂന്നു മാസത്തോളമായി കിടപ്പിലായ കാസറഗോഡ് സ്വദേശിക്ക്് ധനസഹായവുമായി ക്രിക്കറ്റേഴ്‌സ് കൂട്ടായ്മ. കാസര്‍കോട് നമന സ്‌പോര്‍ട്ട്‌സ് ക്ലബ് മെമ്പര്‍ വൈഷാഖിനാണ് ഗള്‍ഫിലെയും നാട്ടിലെയും അണ്ടര്‍ ആര്‍മ് ക്രിക്കറ്റ് പ്ലയര്‍സും സപ്പോര്‍ട്ടേഴ്്‌സും അടങ്ങുന്ന ചാരിറ്റി കൂട്ടായ്മയായ കെ.യു.സി.എ ജി.സി.സി ഫൗണ്ടേഷന്‍ സഹായവുമായി രംഗത്തെത്തിയത്. ഫൗണ്ടേഷന്‍ സമാഹരിച്ച 43500 രൂപ ഫൗണ്ടേഷന്‍ ഭാരവാഹി സിയ പൈവളികെ നമന സ്‌പോര്‍ട് ക്ലബ് മെമ്പര്‍ ഷിജിലിന് കൈമാറി. ഫൗണ്ടേഷന്‍ മെമ്പര്‍മാരായ ആപ്പു പച്ചിലംപാറ, മൂസ തുരുത്തി, ഇര്‍ഷാദ് ന്യൂസ്റ്റാര്‍, ഇര്‍ഫാന്‍ പോസോട്ട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad