Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ രാഷ്ട്രീയക്കളി: എം.എസ്.എഫ്- കെ.എസ്.യു സ്ഥാനാര്‍ത്ഥികള്‍ പിന്മാറി

കാസര്‍കോട് (www.evisionnews.co): യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ഗവ. കോളജില്‍ നിയമപ്രകാരമുള്ള പരീക്ഷ പാസാവണമെന്ന മാനദണ്ഡം കാറ്റില്‍ പറത്തി എസ്.എഫ്.ഐയുടെ യൂണിയന്‍ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഒറ്റരാത്രി കൊണ്ട് തോറ്റയാളെ ജയിപ്പിച്ച യൂണിവേഴ്‌സിറ്റിയുടെ രാഷ്ട്രീയ ഇടപെടലില്‍ പ്രതിഷേധിച്ചാണ് എം.എസ്.എഫ്- കെ.എസ്.യു സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചത്.

ആഗസ്ത് 26ന് നടന്ന സൂക്ഷ്മ പരിശോധന സമയത്ത് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി പരീക്ഷ പാസാവാത്ത ആളാണെന്ന് റിട്ടേണിംഗ് ഓഫിസര്‍ക്കും അധ്യാപകര്‍ക്ക് ബോധ്യപ്പെടുകയും യൂണിവേഴ്‌സിറ്റിയെ സമീപിക്കുകയും ചെയ്തു. പിറ്റേന്ന് 11മണിയോട് സൂക്ഷ്മ പരിശോധന സമയത്ത് എസ്.എഫ്.ഐ സമര്‍പ്പിച്ച വ്യാജ മാര്‍ക്ക് ലിസ്റ്റ് അതേപടി ഒപ്പും സീലും വെച്ച് കോളജിലേക്ക് അയക്കുയാണുണ്ടായത്. തെരഞ്ഞെടുപ്പ് രീതിയേ അട്ടിമറിച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റിയില്‍ മോഡല്‍ വ്യാജരേഖക്ക് സപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസിയും പരീക്ഷ കണ്‍ട്രോളറും സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും പറഞ്ഞു. യൂണിവേഴ്‌സിറ്റിക്കെതിരെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറെ സമീപിക്കും. നിയമപരമായും രാഷ്ട്രീയപരമായും നേരിടും. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഇത്തരം രാഷ്ട്രീയ ഇടപെടല്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad