കാസര്‍കോട് (www.evisionews.co): ഇതര സംസ്ഥാന ദമ്പതികള്‍ കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ച് മൂടിയ സംഭവത്തില്‍ ദൂരുഹതയില്ലെന്നും മരണം സ്വഭാവികമാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം കൊലപാതകമല്ല, ശരീരം പൂര്‍ണമായും അഴുകിയതിനാല്‍ ഏതു രോഗത്തിലാണ് കുഞ്ഞുമരിച്ചതെന്ന് വ്യക്തമാക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിന് സമീപം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ രത്നാകരന്റെ സാന്നിധ്യത്തില്‍ പൊലിസ് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചെടുത്തത്. രാജസ്ഥാന്‍ ദമ്പതികളായ കാജല്‍- ബാന ദമ്പതികള്‍ മുന്നാഴ്ച മുമ്പ് കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹമാണ് പൊലിസ് കുഴിച്ചെടുത്തത്. പരിയാരം മെഡിക്കല്‍ കോളജിലെ പൊലിസ് സര്‍ജന്‍ ഡോ. എസ്. ഗോപാലകൃഷ്ണനും കുഞ്ഞിനെ കുഴിച്ചുമൂടി പുറത്തെടുക്കുന്നിടത്ത് എത്തിയിരുന്നു. കുഞ്ഞിന്റെ പിതാവ് ബാനയാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലിസിന് കാണിച്ചുകൊടുത്തത്. സ്ഥലത്ത് കല്ലുകള്‍ വെച്ചതിനാല്‍ പൊലിസ് പെട്ടെന്ന് മൃതദേഹം കുഴിച്ചെടുക്കുകയായിരുന്നു.
അസുഖത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന്് പിതാവ് പോലിസിന് മൊഴി നല്‍കിയിരുന്നു.

Post a Comment
0 Comments