കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരം ബെദിര യൂത്ത് ലീഗ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. റോഡിന് കുറുകെ അപകടാവസ്ഥയിലുണ്ടായിരുന്ന മരങ്ങളും മുറിച്ചുമാറ്റി. ശുചീകരണ പ്രവര്‍ത്തനം നഗരസഭ കൗണ്‍സിലര്‍ ഹമീദ് ബെദിര ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഹാരിസ്, നൗഫല്‍ തായല്‍, ഫിറോസ് അടുക്കത്ത്ബയല്‍ സംബന്ധിച്ചു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ഐ.ഐ ഖാദര്‍, സി.ഐ.എ ഹമീദ്, കനി ബെദിര, റഷീദ് ബെദിര, എ.കെ ഫയാസ്, ബി.എം ഹാരിസ്, മുജീബ് ബെദിര, റാസിക് ബി.എം.സി ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments