Type Here to Get Search Results !

Bottom Ad

എം.എ ഖാസിം മുസ്ലിയാര്‍ അനുസ്മരണവും മജ്ലിസുന്നൂര്‍ സദസും സംഘടിപ്പിച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എ ഖാസിം മുസ്ലിയാര്‍ അനുസ്മരണവും മജ്ലിസുന്നൂര്‍ സദസും സംഘടിപ്പിച്ചു. അറഫാത്ത് നഗറില്‍ നടന്ന പരിപാടി മൊഗ്രാല്‍ പുത്തൂര്‍ ജുമാമസ്ജിദ് ഇമാം ശാഫി ദാരിമിയുടെ അധ്യക്ഷതയില്‍ ദിടുപ്പാ ദര്‍സ് മുദരിസ് അബ്ദുസലാം വാഫി ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ ഖത്തീബ് അന്‍വര്‍ അലി ഹുദവി ഉദ്ഘാടനം ചെയ്തു.

ദീര്‍ഘകാലം ജമാഅത്ത് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച പി.ബി അബ്ദുല്‍ റഹ്മാന്‍ ഹാജി, കാമ്പസ് വിംഗ് സംസ്ഥാന സീനിയര്‍ വൈസ് ചെയര്‍മാന്‍ ജംഷീര്‍ കടവത്ത് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ബംബ്രാണ മുദരിസ് വി.കെ ജുനൈദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ പ്രസിഡന്റ് ശിഹാബ് അണങ്കൂര്‍, ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, ട്രഷറര്‍ സുഹൈല്‍ ഫൈസി, കോട്ടക്കുന്ന് ഹിഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഹാഫിസ് റാഷിദ് ഫൈസി, മൊഗ്രാല്‍ പുത്തൂര്‍ മദ്രസ സദര്‍ മുഅല്ലിം ഹനീഫ് ദാരിമി സംസാരിച്ചു.

എസ്.പി സലാഹുദ്ദീന്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, ഇസ്ഹാഖ് മൗലവി, അബൂബക്കര്‍ ഹുദവി, അസീസ് മൗലവി, ഹമീദ് പറപ്പാടി, ഹനീഫ് കമ്പാര്‍, ഹംസ പുത്തൂര്‍, ഇ.പി മുനീര്‍, മുഹമ്മദ് അറഫാത്ത്, ബഷീര്‍ പൗര്‍, സിദ്ദീഖ് അറഫാത്ത്, റഫീഖ്, ഹനീസ്, മുബഷിര്‍, മുനാസിര്‍ സംബന്ധിച്ചു. സിനാന്‍ അസ്ഹരി സ്വാഗതവും താഹ അറഫാത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad