Type Here to Get Search Results !

Bottom Ad

താടി വച്ചതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദനം: നാല് പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു


നീലേശ്വരം (www.evisionnews.co): താടി വച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അതേ സ്‌കൂളിലെ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കോട്ടപ്പുറം സി.എച്ച് മുഹമ്മദ് കോയ സ്മാരക ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥി കെ.കെ മുഹമ്മദ് അഫ്രീദിയാണ് റാഗിംഗിനിരയായത്. താടി വടിക്കണമെന്നാവശ്യപ്പെട്ട് മൂന്നു മാസം മുമ്പാണ് പ്ലസ്ടു 22 22ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ സ്‌കൂള്‍ വിട്ടപ്പോഴാണ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത്. പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ലത്തീഫ് നല്‍കിയ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad