തൃശൂര്‍ (www.evisionnews.co): തെക്കേ ഇന്ത്യയില്‍ തീവ്രവാദ ഭീഷണിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തൃശൂര്‍ സ്വദേശിയുടെ കൂടെവന്ന സ്ത്രീയെയാണ് കസ്റ്റഡിയിലെടുത്തത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഒരു വ്യക്തിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് വിദേശത്തേക്ക് പോകുകയും അവിടെ ബിസിനസ് നടത്തുകയും ആ ബിസിനസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്ക് കുടുംബവുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ഇയാള്‍ക്ക് ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുണ്ടായിരുന്നു. ഇയാളുടെ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ രഹസ്യാന്വേഷണ ഏജന്‍സി സംസ്ഥാന പൊലീസിന് വിവരം കൈമാറിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇയാള്‍ കേരളത്തില്‍ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീ കൂടിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സ്ത്രീയെയാണ് കസ്റ്റഡിയിലെടുത്തത്.

Post a Comment
0 Comments