ചെര്‍ക്കള (www.evisionnews.co): കളഞ്ഞുകിട്ടിയ സ്വര്‍ണം തിരിച്ചേല്‍പ്പിച്ച് ചെര്‍ക്കളയിലെ സി.എ സുറാക്കത്ത് മാതൃകയായി. യുവാവിന്റെ സത്യസന്ധത പൊലീസിന്റെയും പൊതുജനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ റൂബി മെഡിക്കല്‍ ഷോപ്പിന് സമീപത്ത് നിന്ന് വീണുകിട്ടിയ രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ വളയാണ് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ എസ്.ഐ എല്‍ബിന്‍ ജോസിന്റെ സാന്നിധ്യത്തില്‍ യുവാവ് ഉടമസ്ഥക്ക് കൈമാറിയത്. മേല്‍പ്പറമ്പിലെ മുസ്‌ലിയാടുക്കം ഹൗസില്‍ മുഹമ്മദ് യൂസഫിന്റെ ഭാര്യ ഫാത്തിമയുടെതായിരുന്നു സ്വര്‍ണാഭരണം. കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം വാങ്ങി വീട്ടിലേക്ക് തിരിച്ചുപോകും വഴി കളഞ്ഞുപോയതായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അറിയിപ്പ് കൈമാറിയാണ് യുവാവ് ഉടമസ്ഥതയെ കണ്ടെത്തിയത്.

Post a Comment
0 Comments