കാസര്‍കോട് (www.evisionnews.co): കേരള മാപ്പിള കലാ അക്കാദമി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാപ്പിളപ്പാട്ട് ഗായകന്‍ എരിഞ്ഞോളി മൂസ, മാപ്പിളപ്പാട്ട് ഗവേഷകനും സാഹിത്യകാരനുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ മാധ്യമപ്രവര്‍ത്തകരും സംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കെ.പി കുഞ്ഞിമൂസ, അബ്ബാസ് മുതലപ്പാറ എന്നിവരുടെ അനുസ്മരണ സദസ് സംഘടിപ്പിച്ചു.
തെരുവത്ത് ടി. ഉബൈദ് സംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന പരിപാടി സംസ്ഥന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് മുഹമ്മദലി കാലിക്കടവ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ചെര്‍ക്കളയുടെ ഇശലുകളുണരുന്ന സംഗമഭൂമി എന്ന കൃതി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാറിന് കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. പി.എസ് ഹമീദ്, അഷ്‌റഫലി ചേരങ്കൈ, രവീന്ദ്രന്‍ പാടി, ഇബ്രാഹിം ചെര്‍ക്കള, സി.എല്‍ ഹമീദ്, ഹമീദ് തെരുവത്ത്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഖബീര്‍ ചെര്‍ക്കള, എം.എ നജീബ്, എ.പി ഷംസുദ്ധീന്‍, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, യൂസഫ് കട്ടത്തടുക്ക സംബന്ധിച്ചു.

Post a Comment
0 Comments