ബോവിക്കാനം (www.evisionnews.co): ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി 'സൗഹൃദം കാക്കാം സ്വസ്ഥമായി ജീവിക്കാം' എന്ന പ്രമേയത്തില്‍ ബോവിക്കാനം ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് ആലൂരില്‍ സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ജാതിയുടെയും മതത്തിന്റെ യും വര്‍ഗ്ഗത്തിന്റെയും പേരില്‍ മനുഷ്യനെ കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ സമാധാനവും സ്‌നേഹവും സൗഹൃദവും വീണ്ടെടുക്കാന്‍ നാം ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹചാരി കണ്‍വീനര്‍ അബ്ദുല്ല ആലൂര്‍ അധ്യക്ഷനായ പരിപാടിയില്‍ ക്ലസ്റ്റര്‍ ജനറല്‍ സെക്രട്ടറി ബി.കെ സിദ്ദീഖ്, ശാഖാ പ്രസിഡന്റ് ശിഹാബ് ആലൂര്‍, ഖാദര്‍ ആലൂര്‍, എം.എ അസീസ്, എ.കെ സനാഫ് പ്രസംഗിച്ചു. ജില്ലാ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ 38ക്ലസ്റ്റര്‍ കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.
Post a Comment
0 Comments