കാസര്‍കോട് (www.evisionnews.co): പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന പത്താണ്ട് പിന്നിടുന്ന വേളയില്‍ ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഒരുക്കുന്ന ചരിത്ര സെമിനാര്‍ ശനിയാഴ്ച രാവിലെ 10മണി ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് അലി തങ്ങള്‍ മദനിയുടെ (കുമ്പോല്‍) അധ്യക്ഷതയില്‍ ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ് ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി സ്വാഗതം പറയും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രഭാഷണം നടത്തും. വ്യവസായ പ്രമുഖന്‍ യഹ്‌യ തളങ്കര ഉപഹാര സമര്‍പ്പണം നടത്തും.
തുടര്‍ന്ന് ചരിത്ര സെമിനാറിലെ 'കേരളപ്പെരുമ' എന്ന ഒന്നാം സെഷനില്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ (അക്കാദമിക് ഡയറക്ടര്‍, ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി) ആമുഖഭാഷണം നടത്തും. ഇന്തോ- അറബ് ബന്ധങ്ങളുടെ ഭൂതവും വര്‍ത്തമാനവും എന്ന വിഷയം ഡോ: കെ.കെ.എന്‍ കുറുപ്പ് (മുന്‍ വൈസ് ചാന്‍സിലര്‍, കോഴിക്കോട് സര്‍വകലാശാല) അവതരിപ്പിക്കും. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും തുഹ്ഫതുല്‍ മുജാഹിദീനും എന്ന വിഷയം പ്രൊഫ: ഇ. ഇസ്മായിലും (മുന്‍ ചരിത്ര വിഭാഗം മേധാവി, സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്) ശിഹാബ് തങ്ങളും വര്‍ത്തമാന രാഷ്ട്രീയവും എന്ന വിഷയം ബശീര്‍ വെള്ളിക്കോത്തും ( മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍) അവതരിപ്പിക്കും.
സി.ടി അഹമ്മദലി, ചെര്‍ക്കളം അഹ്മദ് മുസ്ലിയാര്‍, മൂസ ബി. ചെര്‍ക്കള, ടി.എച്ച് അബ്ദുല്‍ ഖാദിര്‍ ഫൈസി, ഹാരിസ് ദാരിമി ബെദിര, എം.എ അബൂബക്കര്‍ ഹാജി, എം.എം മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സി.എം മുഹമ്മദ് കുഞ്ഞി ഹാജി, സി.എം അബ്ദുല്‍ ഖാദിര്‍ ഹാജി, ഹസൈനാര്‍ ഹാജി പാണലം. എ.എം ഖാദിര്‍ ഹാജി ചെങ്കള സംബന്ധിക്കും. ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ട്രഷറര്‍ സി.ബി അബ്ദുല്ല ഹാജി നന്ദിയും പറയും.
തുടര്‍ന്നു ഉച്ചക്ക് ശേഷം നടക്കുന്ന 'കാസര്‍കോടന്‍ പെരുമ' എന്ന സെഷനില്‍ ശിഹാബ് തങ്ങള്‍ ഇസ് ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അഷ്‌റഫ് ഹുദവി പാടലടുക്ക ആമുഖഭാഷണം നടത്തും. കഥ പറയുന്ന കീഴൂര്‍ എന്ന വിഷയം ചരിത്ര ഗവേഷകന്‍ ഡോ. മോയിന്‍ മലയമ്മ ഹുദവി വിഷയമവതരിപ്പിക്കും. മൊഗ്രാലും മാപ്പിളപ്പാട്ട് പാരമ്പര്യവും ഡോ. എം.എസ് നായരും (മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്) തളങ്കരയുടെ സാംസ്‌കാരിക തിളക്കം ടി.എ ശാഫിയും (പ്രസിഡന്റ് കാസര്‍കോട് പ്രസ് ക്ലബ്) അവതരിപ്പിക്കും.
തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ എന്‍.എ അബൂബക്കര്‍ ഹാജി, റഹ്മാന്‍ തായലങ്ങാടി, പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, പി.എസ് ഹമീദ്, എ.ബി കുട്ടിയാനം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഖയ്യൂം മാന്യ, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി. പി.പി നവാസ്. ബി.എം.എ ഖാദിര്‍, സുഹൈല്‍ ഹുദവി, യൂസുഫ് ദാരിമി, സാലിഹ് ഹുദവി മഞ്ചേശ്വരം, എം.എ.എച്ച് മഹ്മൂദ് പ്രസംഗിക്കും.

Post a Comment
0 Comments