മഞ്ചേശ്വരം (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് സംസ്ഥാനത്തുടനീളം നടത്തുന്ന 'ബിസ്മില്ലാഹ്' ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ കോളജില്‍ സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ ഉദ്ഘാടനം ചെയ്തു. കാമ്പസ് വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ജംഷീര്‍ കടവത്ത് വിഷയാവതരണം നടത്തി. ജില്ലാ ചെയര്‍മാന്‍ റിസ്‌വാന്‍ മുട്ടുന്തല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ബിലാല്‍ ആരിക്കാടി സ്വാഗതം പറഞ്ഞു.

Post a Comment
0 Comments