കാസര്‍കോട് (www.evisionnews.co): പുതുക്കി പണിത ആലൂര്‍ ഹൈദ്രോസ് ജുമാമസ്ജിദ് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മസ്ജിദുകളെ ആരാധനാകര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കണമെന്നും ഭൗതികവും അനാചാരപരമായ കാര്യങ്ങള്‍ ഒഴിവാക്കണ
മെന്നും ഖാസി പറഞ്ഞു. കെ.സി ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പ്രാര്‍ത്ഥന നടത്തി. ആലൂര്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് എ.ടി അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലിഹാജി ബേക്കല്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പെരിയ മുഖ്യാതിഥികളായിരുന്നു.
ആലൂര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി മുഖ്യപ്രഭാഷണം നടത്തി. ബേക്കല്‍ സാലിഹ് ഹാജി, കെ.കെ അബ്ദുല്ല ഹാജി എന്നിവര്‍ക്കുളള ജുമാമസ്ജിദ് കമ്മിറ്റിയുടെ ഉപഹാരം ഖാസി ആലിക്കുട്ടി മുസ്‌ലിയാരും എഞ്ചിനീയര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി പെരിയക്കുളള ഉപഹാരം സയ്യിദ് കെ.സി ആറ്റക്കോയ തങ്ങളും കൈമാറി. ടി.എ അബ്ദുല്‍ ഖാദര്‍, അല്‍താഫ് ഹിമമി, കടവില്‍ ബഷീര്‍, എ.കെ അബ്ബാസ്, അപ്പോളോ അബ്ദുല്ല, എം.എ അസീസ്, ഇസ്മായില്‍, ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി ആലൂര്‍, സെക്രട്ടറി അബ്ദുല്‍ ഖാദര്‍ കോളോട്ട് പ്രസംഗിച്ചു.

Post a Comment
0 Comments