ചട്ടഞ്ചാല്‍ (www.evisionnews.co): നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖാ കമ്മിറ്റി മെമ്പേര്‍സ് മീറ്റ് നടത്തി. ടി.ഡി ഹസന്‍ ബസരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഹുസൈനാര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. അബുബക്കര്‍ കണ്ടത്തില്‍, മജീദ് ബെണ്ടിച്ചാല്‍, സുലൈമാന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ക്ക് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍. സ്‌നോപാഹാരം നല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് ആഷിഫ് മാളികെ റിട്ടേണിംഗ് ഓഫീസറായിരുന്നു. അബ്ദുല്ല ഒറവങ്കര പ്രമേയ പ്രഭാഷണം നടത്തി. ഖാസ്മി അബ്ദുല്ല, സുലുവാന്‍ ചെമനാട്, മൊയ്തു തൈര, അഷ്‌റഫ് ബന്താട്, ഹസൈനാര്‍ ബി.എച്ച്, അബു മാഹിബാദ്, ലത്തീഫ് ടി.ഡി, സാദിഖ് ആലംപാടി, അന്‍സാരി മാളികെ, സാജിദ് സിഎച്ച്, സംബന്ധിച്ചു.
ഭാരവാഹികള്‍: ഹസൈനാര്‍ ബി.എച്ച് (പ്രസി), നിയാസ് ആച്ചിറവളപ്പ്, തമീം പുത്തിരി (വൈസ് പ്രസി), അന്‍സാരി മാളികെ (ജന. സെക്ര), നിയാസ് ഒ.പി, വാസിം കലാഫ് (സെക്ര), ഇബ്രാഹിം പള്ളത്തുങ്കാല്‍ (ട്രഷ).

Post a Comment
0 Comments