കാസര്‍കോട് (www.evisionnews.co): പ്രളയ- മഴക്കെടുതിമൂലം സംസ്ഥാനത്തെ വിവിധ ജില്ലാ കലക്ടര്‍മാര്‍ അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധികള്‍ക്ക് പകരമായി വരുംദിവസങ്ങളിലെ പൊതുഅവധി ദിനങ്ങളില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അന്നേ ദിവസത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷന്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഹബീബ് എ.എച്ചിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍ ഉദ്ഘാടനം ചെയ്തു. സഹദ് ബാങ്കോട്, ഇബ്രാഹിം ഖാസിയാറകം, അഫ്‌സല്‍ തളങ്കര, ഷറാഫത്ത് പച്ചക്കാട്, അന്‍ഫല്‍ ബെദിര, ആഷിഫ് അലി, ഖലീല്‍ അബൂബക്കര്‍, ജാഫര്‍ കൊല്ലംബാടി, ഷബീബ് കൊല്ലംബാടി, ഫയാസ് കൊല്ലമ്പാടി, അജ്മല്‍ അടക്കത്ത് ബയല്‍, ജുറൈസ് അടക്കത്ത് ബയല്‍, മിസ്ബാഹ് ഖാസിലൈന്‍, സിദ്ധീഖ് ബാങ്കോട്, നിസാം തുരുത്തി, ഫഹദ് ബാങ്കോട് പ്രസംഗിച്ചു.

Post a Comment
0 Comments