കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പൗരപ്രമുഖനും പരോപകാരിയും അരനൂറ്റാണ്ടിലേറെ ബാവിക്കര ജമാഅത്ത് ട്രഷററുമായിരുന്ന മാളിക ഷാഫി ഹാജിയെ ബാവിക്കര ഗ്രീന്‍ സ്റ്റാര്‍ ക്ലബ് അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി അജ്മല്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്് കബീര്‍ മിത്തല്‍ അദ്ധ്യക്ഷത വഹിച്ചു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, മുസ്്‌ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് ഖാദര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി ഹംസ ചോയ്‌സ്, പ്രവാസി ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബുബക്കര്‍ ചാപ്പ, മൊയ്ദ്ദീന്‍ മണിയങ്കോട്, കെ.കെ അബ്ദുല്ല, മന്‍സൂര്‍ മാളിക, റഹിം അബ്ബാസ്, ടി.കെ ആമിര്‍, അന്തുഞ്ഞി പട്ടാണി, ഷാഹു കടേക്കാല്‍,അജ്മല്‍ കടേക്കാല്‍, സൂപ്പി, കബീര്‍ ബാവിക്കര, കെ.കെ താബിര്‍, അച്ചപ്പു ബാവിക്കര, അമാനുദ്ദീന്‍, നിസാര്‍ വൈ.എ, അമീദ് കോളോട്ട്, ഫയാസ് പള്ളിക്കല്‍, വൈ.എ ഇര്‍ഷാദ്, റിന്‍ഷാദ് മിത്തല്‍ പ്രസംഗിച്ചു.
Post a Comment
0 Comments