Type Here to Get Search Results !

Bottom Ad

സാഹോദര്യവും സമാധാനവും ഊട്ടി ഉറപ്പിക്കുക: യു.എം


ചട്ടഞ്ചാല്‍ (www.evisionnews.co): ജാതി, മതഭേദമന്യേ നേതാക്കള്‍ പരിശ്രമത്തിലൂടെ നേടിത്തന്ന സ്വാതന്ത്ര്യത്തിന് കളങ്കം വരുത്താതെ രീതില്‍ പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ ജനങ്ങളും തയാറാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും എം.ഐ.സി ജനറല്‍ സെക്രട്ടറിയുമായ യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി പറഞ്ഞു. സമസ്ത എംപ്ലോയീസ് കീഴില്‍ നടക്കുന്ന ചട്ടഞ്ചാല്‍ എംഐസി, ഹൈസ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സിറാജുദ്ദീന്‍ ഖാസിലേന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹിമാന്‍ മങ്ങാടന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റുമാരായ ഹമീദ് കുണിയ, സുലൈമാന്‍ ചട്ടഞ്ചാല്‍, അഡ്മിനിസ്റ്റര്‍ അസീസ് ചിത്താരി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad