Type Here to Get Search Results !

Bottom Ad

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍; കശ്മീരിലെ പ്രശ്‌നങ്ങളറിയാന്‍ അന്വേഷണം നടത്തിയ കവിതാ കൃഷ്ണന് വധഭീഷണി



(www.evisionnews.co) ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് തൊട്ടു പിന്നാലെ കശ്മീരില്‍ വസ്തുതാ അന്വേഷണം നടത്തിയ സി.പി.ഐ എം.എല്‍ പൊളിറ്റ്ബ്യൂറോ മെമ്പറും ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍ നേതാവുമായ കവിത കൃഷ്ണനെതിരെ വധഭീഷണി.

മജര്‍ ശൈലേന്ദ്ര സിങ് എന്ന ട്വിറ്റര്‍ അക്കൗഡില്‍ നിന്നാണ് കവിതയ്ക്ക് നേരെ ഭീഷണി നടത്തിയത്. ‘എത്ര ലജ്ജാകരമാണ്? ആളുകള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുക മാത്രമാണ് നിങ്ങളെപ്പോലുള്ളവരുടെ അജണ്ട. സ്വന്തം രാജ്യത്തെ അംഗീകരിക്കാന്‍ മടിയുണ്ടെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്നും ഇല്ലെങ്കില്‍ തങ്ങള്‍ ‘വേണ്ടവിധം’ കൈകാര്യം ചെയ്യും’ ഇയാള്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370നു വേണ്ടി നിലകൊണ്ടതിനാണ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നതെന്ന് കവിതാ കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ പ്രയാസങ്ങളെക്കുറിച്ചാണ് താന്‍ സംസാരിച്ചത്. അത് തന്നെ പാകിസ്താന്‍കാരിയാക്കുന്നില്ല. കൊല ചെയ്യുമെന്ന ഭീഷണി ഭീകരത തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad